ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍പെ
ഫോണ്‍പെ, അവരുടെ യുപിഐ പ്ലാറ്റ്‌ഫോമിൽ പുതിയ ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, അവരുടെ സ്വന്തം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ലൈൻ ഫോണ്‍പെ യുപിഐയുമായി ബന്ധിപ്പിച്ച്, മര്‍ച്ചൻ്റ് പേയ്മെന്റ് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ദശലക്ഷക്കണക്കിന് വ്യാപാരികളിൽ നിന്ന് എളുപ്പത്തിൽ വാങ്ങലുകൾ നടത്താനും, പ്രതിമാസ ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റ് സൗകര്യം പ്രദാനം ചെയ്യും.
കൂടാതെ, ഫോണ്‍പെ പേയ്‌മെന്റ് ഗേറ്റ് വേയിലെ വ്യാപാരികൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് പുതിയ പേയ്‌മെന്റ് ഓപ്ഷൻ നൽകാനുള്ള അവസരം ലഭിക്കും. 'യുപിഐ ക്രെഡിറ്റ് ലൈൻ' എന്ന പേയ്‌മെന്റ് ഓപ്ഷൻ ചേർക്കാനാണ് വ്യാപാരികൾക്ക് ഫോണ്‍പെ പേയ്‌മെന്റ് ഗേറ്റ് വേയുമായി സംയോജിപ്പിക്കേണ്ടത്,' എന്ന് ഫോണ്‍പെ വ്യക്തമാക്കി. യുപിഐയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനായി റിസർവു ബാങ്ക് അടുത്തിടെ സമ്മതിച്ച പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകൾക്കു പിന്നാലെയാണ് ഫോണ്‍പെ ഈ പുതിയ സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ക്രെഡിറ്റ് ലൈൻ ഉപയോഗിക്കാൻ സാധിക്കുന്ന വ്യാപാരികളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കാനാണ് ലക്ഷ്യം. ക്രെഡിറ്റ് ലൈൻ ഒരു ബാങ്ക് ആവശ്യാനുസരണം അനുവദിക്കുന്ന പണമാണ്, എന്നാൽ, യുപിഐ വഴിയുള്ള ആക്സസ് കൊണ്ട് വ്യക്തികളും ബിസിനസുകളും കൂടുതൽ പ്രാപ്തരാകും.