ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ട്; ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും രൂക്ഷവിമർശനം
04:29 PM Aug 02, 2024 IST
|
Online Desk
Advertisement
കൽപ്പറ്റ: നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞ വയനാട്ടിലെ ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ട് നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർക്കെതിരെയാണ് വിമർശനം. ദുരന്തഭൂമിയിൽ സൈന്യംനിർമിച്ച ബെയ്ലി പാലത്തിന് ചുവട്ടിൽ സൈനികനൊപ്പം പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ നേതാക്കൾക്ക് നേരെ നിശിത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ദുരന്തത്തിൽ കാണാതായ 200ലധികം പേരെ കണ്ടെത്താനുള്ള ദൗത്യ സംഘത്തിന്റെ തിരച്ചിൽ രാവും പകലുമില്ലാതെ തുടരുന്നതിനിടെയാണ് ദുരന്ത ഭൂമിയിൽ ഡിവൈഎഫ്ഐ നേതാക്കളുടെ ഔചിത്യ ബോധമില്ലാത്ത നടപടിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങളിലൊന്ന്.
Advertisement
Next Article