For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

07:47 PM Dec 24, 2023 IST | Online Desk
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25 69 671 പേര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
Advertisement
Advertisement

സ്‌പോട്ട് ബുക്കിങ് നിലവില്‍ ദിവസവും 10000 എന്ന ക്രമത്തില്‍ തുടരുകയാണ്. 15000 വരെയാക്കണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതല്‍ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

വെര്‍ചല്‍ ക്യൂ ബുക്കിങ് ഡിസംബര്‍ 26ന് 64000വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ വീണ്ടും 80000 ആകും. 23 ന് 97000ല്‍ അധികം പേര്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.