Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ; വകുപ്പുകൾ തമ്മിൽ അതിലും മത്സരം

04:40 PM Feb 13, 2024 IST | ലേഖകന്‍
Advertisement

കൊച്ചി: സംസ്ഥാനത്ത് സർവ്വ മേഖലകളിലും അഴിമതി തുടർക്കഥ ആകുകയാണ്. അഴിമതി നടത്തുന്ന കാര്യത്തിൽ ഓരോ വകുപ്പുകളും തമ്മിൽ കനത്ത പോരാട്ടത്തിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കെതിരെ രജിസ്റ്റർ ചെയ്തത് 427 കേസുകളാണ്. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 95 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതിക്കേസുകളിൽ റവന്യൂ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 76 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പിൽ 37 കേസുകളും ആഭ്യന്തര വകുപ്പിൽ 22 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളിൽ 19 വീതം അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിലും പട്ടികജാതി വികസന വകുപ്പിലുമായി 11 കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃഷിവകുപ്പിൽ 9 കേസുകളുണ്ട്. വനംവകുപ്പിൽ കേസുകളുടെ എണ്ണം എട്ടാണ്. സപ്ലൈകോയിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡിലും ഏഴ് കേസുകളുണ്ട്. ടൂറിസം വകുപ്പിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article