Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവനക്കാരെയും അധ്യാപകരെയും സർക്കാർ സമരത്തിലേക്ക് ആട്ടിത്തെളിക്കുന്നു: എം.എം. ഹസൻ

07:17 PM Dec 22, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്ത പിണറായി വിജയൻ സർക്കാരിനെതിരേ കർശന താക്കീതുമായി സെറ്റോ നയിച്ച അതിജീവന യാത്രയ്ക്ക് തലസ്ഥാന ന​ഗരിയിൽ പ്രോജ്വല പരിസമാപ്തി. സർക്കാരിന്റെ തൊഴിലാളി വിരു​ദ്ധ- ജീവനക്കാർ വിരുദ്ധ നയങ്ങൾ സമസ്ത മേഖലകളിലും അതൃപ്തി പടർത്തുകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം. ഹസൻ അഭിപ്രായപ്പെട്ടു.
സർക്കാർ സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് ഹസ്സൻ അഭിപ്രായപ്പെട്ടു. അധ്യാപകരെയും ജീവനക്കാരെയും സർക്കാർ നിർബന്ധിത പണിമുടക്കിലേക്ക് തള്ളിവിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് വാതോരാതെ പറയുന്ന മുഖ്യമന്ത്രി, ​ പൊതു ഖജനാവ് ധൂർത്തടിച്ച് അധികാരം ആസ്വദിക്കുകയാണ്. നവ കേരള സദസ്സിന്റെ മറവിൽ കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി. സർക്കാർ ചെലവിൽ പിണറായി വിജയൻ ഇലക്ഷൻ പ്രചാരണം നടത്തുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ ക്യാപ്റ്റനും കെ അബ്ദുൽ മജീദ് വൈസ് ക്യാപ്റ്റനും കെ സി സുബ്രഹ്മണ്യം മാനേജരുമായ അതിജീവന യാത്ര കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുകയായിരുന്നു.
സമാപന സമ്മേളനത്തിൽ സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. മരിയാപുരം ശ്രീകുമാർ, കെ . അബ്ദുൽ മജീദ്, കെ. സി. സുബ്രഹ്മണ്യം, എ. എം. ജാഫർ ഖാൻ, പി. കെ. അരവിന്ദൻ, കമ്പറ നാരായണൻ,എം. എസ്. ഇർഷാദ്, ആർ. അരുൺകുമാർ, രാധാകൃഷ്ണൻ ,ഒ. ടി. പ്രകാശ് ,പ്രദീപ് കുമാർ, കെ . ബിനോദ്. അനിൽ എം ജോർജ്, എസ്. മനോജ്, ബി. എസ് .രാജീവ് എം .ജെ . തോമസ് ഹെർബിറ്റ്, ബി. അനിൽകുമാർ, ഹരികുമാർ, അരുൺ, മോഹന ചന്ദ്രൻ, വട്ടപ്പാറ അനിൽ എന്നിവർ സംസാരിച്ചു.

Advertisement

Advertisement
Next Article