For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വീണ്ടും പിണറായിയുടെ വീരവാദം, തോക്കിനെ പേടിച്ചിട്ടില്ലത്രേ

08:40 AM Dec 21, 2023 IST | ലേഖകന്‍
വീണ്ടും പിണറായിയുടെ വീരവാദം  തോക്കിനെ പേടിച്ചിട്ടില്ലത്രേ
THIRUVANANTHAPURAM, INDIA - MARCH 11: Mahila Congress workers protest demanding the resignation of Kerala Chief Minister Pinarayi Vijayan for his alleged anti-people policies on March 11, 2023 in Thiruvananthapuram, India. The police dispersed the protesters using water cannons after they continued pushing through the barricade. (Footage by Times Network India via Getty Images)
Advertisement

വർക്കല: തലസ്ഥാന ജില്ലയിലേക്കു പ്രവേശിച്ച നവ കേരള സദസിൽ മുഖ്യമന്ത്രിയുടെ വീരവാദം. ആയ കാലത്ത് താൻ തോക്കിനെ പേടിച്ചിട്ടില്ലെന്നായിരുന്നു പിണറായി വിജയന്റെ വീമ്പ്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നും
മുഖ്യമന്ത്രി പരിഹാസിച്ചിരുന്നു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശൻറെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയൻറെ മറുപടി. തനിക്ക് സതീശൻറെ അത്ര ധൈര്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡൻറ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേർത്തു. തോക്കിനേയും ഗുണ്ടകളെയും ഇക്കാലയളവിൽ നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വർക്കലയിലെ യോഗത്തിൽ പറഞ്ഞു.
അതേ സമയം, തലശേരി ബ്രണ്ണൻ കോളെജിലെ ഊരിപ്പിടിച്ച വാളും കെ. സുധാകരനും പിണറായി വിജയനെ നാറ്റി നാണം കെടുത്തിയിരുന്നു എന്നിട്ടും വിടാതെ പിടിക്കുകയാണ് പിണറായി.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.