Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിയും ശിവശങ്കറിന്റെ കൂടെ ജെയിലിൽ കിടക്കേണ്ടയാൾ: സുധാകരൻ

03:17 PM Oct 31, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ജയിലിലായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ കൂടെ മുഖ്യമന്ത്രി പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലേ എന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോടികളുടെ സ്വർണം കള്ളക്കടത്തും ഹവാല ഇടപാടുകളും മറ്റ് അഴിമതികളും നടത്തിയിട്ടും മുഖ്യമന്ത്രിക്കെതിരേ ഒരു ഇഡിയും ഇൻകം ടാക്സും സിബിഐയും ഒന്നും വരാത്തത് ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നതു കൊണ്ടാണെന്ന് സുധാകരൻ ചൂണ്ടിക്കാ‌ട്ടി. ലൈഫ് മിഷൻ അഴിമതി കേസിൽ ഉദ്യോ​ഗസ്ഥൻ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. പദ്ധതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പ്രവർത്തിച്ച ഉദ്യോ​ഗസ്ഥനെ ജയിലിലടയ്ക്കാണെങ്കിൽ നിർദേശങ്ങൾ നൽകിയ മുഖ്യമന്ത്രിയെ അതിനും മുൻപേ അകത്താക്കാമായിരുന്നു എന്നും സുധാകരൻ.
കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന കോൺ​ഗ്രസ് നേതൃസം​ഗമവും ഇന്ദിരാ​ഗാന്ധി സ്മൃതി സം​ഗമവും ഉദ്ഘാടനം ചെയ്തു പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിലുള്ള കുഴൽപ്പണം ഇടപാട് കേരള പൊലീസ് അട്ടിമറിച്ചതിന്റെ പ്രത്യുപകാരമാണ് എസ്എൻസി ലാവലിൻ കേസ് തുടർച്ചയായി മാറ്റി വയ്ക്കാൻ കാരണമെന്ന് സുധാകരൻ. കോടതിയോ ജഡ്ജിയോ അല്ല, അവയ്ക്കു മേൽ കേന്ദ്ര സർക്കാർ ചെലുത്തുന്ന സ്വാധീനമാണ് കേസ് നീണ്ടു പോകാൻ കാരണം. ഇത്രയധികം തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു കേസും ഇന്ത്യയുടെ ചരിത്രത്തിലില്ലെന്നും സുധാകരൻ പറഞ്ഞു.
തൊഴിലാളി വർ​ഗ പാർട്ടിയാണ് സിപിഎം എന്നാണ് വയ്പ്. എന്നാൽ ഇത്രയേറെ തൊഴിലാളി വിരുദ്ധ നടപടികൾ വേറേ ഒരു സർക്കാരിന‍്‍റെ കാലത്തും ഉണ്ടായി‌ട്ടില്ല. കശുവണ്ടി മേഖല അപ്പാടെ തകർന്നടിഞ്ഞു. കയർ, കൈത്തറി, കരകൗശല മേഖല, കെഎസ്ആർടിസി തുടങ്ങി സമസ്ത മേഖലകളും വൻ തകർച്ചിയിലായി. കൊല്ലം ജില്ലയിലെ വ്യവസായ മേഖല പരിശോധിച്ചാൽ മാത്രം മതി അതിന്റെ തീവ്രത മനസിലാക്കാൻ. കടം വാങ്ങി കർഷകർ നെല്ലുത്പാദിപ്പിച്ച് വിതരണം ചെയ്ത് മാസങ്ങൾ കഴി‍ഞ്ഞാലും സംഭരണ വില നൽകുന്നില്ല. കടക്കെണിയിലും ആത്മഹത്യ മുനമ്പിലും നിൽക്കുന്ന കർഷകർക്കു മുന്നിലാണ് കോടികൾ മുടക്കി സർക്കാർ കേരളീയം നടത്തുന്നത്. പണം, പണം, പണം എന്നല്ലാതെ പിണറായി വിജയന് വേറൊരു ചിന്തയുമില്ല. കേരളം രൂക്ഷമായ സാമ്പത്തിക തകർച്ചയിലൂ‌ടെ കടന്നു പോകുമ്പോഴാണ് അമ്പതു വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി ആഡംബര യാത്ര നടത്തുന്നത്. ഇതൊക്കെ കണ്ട് ജനം സഹികട്ടിരിക്കയാണ്. സർക്കാരിനെതിരേ ശക്തമായ ജനവികാരമുണ്ട്. അതു മുതലാക്കാൻ കോൺ​ഗ്രസിനു കഴിയണം. ആലുംപഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായിൽ പുണ്ണു വരുന്ന അവസ്ഥ ഉണ്ടാകരുതെന്നും സുധാകരൻ.
അതിന് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ എല്ലാം മറന്ന് യോജിച്ച് നിൽക്കണണെന്നും സുധാകരൻ വ്യക്തമാക്കി.
പ്രവർത്തക സമിതിയിലെ ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ പ്രഭാഷണം നടത്തി. പഴകുളം മധു, എം.എം. നസീർ, സി.ആർ. മഹേശ് എംഎൽഎ, പി.സി. വിഷ്ണു നാഥ് എംഎൽഎ, കെ. ജയചന്ദ്രൻ, ഡോ. ശൂരനാട് രാജശേഖരൻ, കെ.സി രാജൻ, ആർ. ചന്ദ്രശേഖരൻ, ബിന്ദു കൃഷ്ണ, വി.ടി ബൽറാം, കെ. ബേബിസൺ, സൂരജ് രവി, എം.വി. ശശികുമാരന് നായർ തുടങ്ങിയവർ സന്നി​ഹിതരായിരുന്നു.

Advertisement

Tags :
kerala
Advertisement
Next Article