Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പിണറായി വിജയനും ബിജെപിക്കും ഒരേസ്വരം; പ്രതിപക്ഷ നേതാവ്

04:25 PM Nov 18, 2024 IST | Online Desk
Advertisement

പാലക്കാട്‌: ഉജ്ജ്വലമായ മതേതര മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണെന്നും സതീശൻ പറഞ്ഞു. മുനമ്പം വിഷയം ഉണ്ടായപ്പോൾ ഇത്തരത്തിൽ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ് മുസ്ലിം സംഘടനകളെ ചേർത്തുനിർത്തി സാധാരക്കാർക്കു വേണ്ടി നിലകൊള്ളുന്ന ആളാണ് തങ്ങൾ. കാർക്കശ്യം നിറഞ്ഞ മതേതര നിലപാടെടുത്ത ഒരു വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്. സത്യത്തിൽ അത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്നാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നു തങ്ങളെയെന്താ വിമർശിക്കാൻ പാടില്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് സംഘപരിവാറിന്റെ ശബ്ദവും മുഖ്യമന്ത്രിയുടെ ശബ്ദവും ഒന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച സിപിഎം പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ നിറം മാറിയതുപോലെ ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പാലക്കാട് ഒരു കാരണവശാലും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിക്കുകയാണ്. മൂന്ന് വർഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്ന് പറയാൻ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മൂന്ന് വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് ആകുമെന്നും സതീശൻ പറഞ്ഞു.

എന്താണ് കേരളത്തിന്റെ സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. രൂക്ഷമായ വിലക്കയറ്റം, വിലക്കയറ്റത്തെ നിയന്ത്രിക്കാൻ മാർക്കറ്റിൽ ഇടപെടേണ്ട സപ്ലൈകോ അടച്ചുപൂട്ടലിൻെറ വക്കിലാണ്. ഖജനാവ് കാലിയാണ്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ചെക്ക് മാറില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പോലുള്ളത് മുഴുവൻ തകർച്ചയിലാണ്. കെഎസ്ആർടിസി, സപ്ലൈകോ, ഇലക്ട്രിസിറ്റി ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, വാട്ടർ അതോറിട്ടി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അപകടത്തിലാണ്. ആരോഗ്യ മേഖലയിൽ കാരുണ്യ പദ്ധതി 1600 കോടി സർക്കാർ നൽകാനുണ്ട്. സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും കാസ്പ് കാർഡ് എടുക്കുന്നില്ല. ഒരാനുകൂല്യവും സർക്കാർ സാധാരണക്കാർക്ക് നൽകുന്നില്ല. റോഡ് മുഴുവൻ കുഴിയാണ്. കോൺട്രാക്ടർമാർ വർക്ക് എടുക്കുന്നില്ല. രൂക്ഷമായ ധനപ്രതിസന്ധിയാണ്. മദ്യത്തിലും സ്വർണ്ണത്തിലും വലിയ നികുതി വെട്ടിപ്പ് നടക്കുകയാണ്. പതിനായിരക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടക്കുകയാണ്. ആരോഗ്യ മേഖല തകർന്ന് തരിപ്പണമായിരിക്കുന്നു. യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസിലർമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. ഇതുപോലൊരു പരിതാപകരമായ അവസ്ഥയിൽ കേരളം എത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാൻ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് കുടപിടിച്ചുകൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം - ബിജെപി അവിശുദ്ധ ബാന്ധവത്തിനെതിരെയുള്ള പ്രചാരണമാണ് പാലക്കാട് ഐക്യ ജനാധിപത്യ മുന്നണി നടത്തിയത്. ഉജ്ജ്വല ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യും. പതിനായിരത്തിൽ അധികം ഭൂരിപക്ഷത്തിൽ ഒരുപക്ഷെ 15000 എത്തിയാലും അത്ഭുതപ്പെടാനില്ലെന്നും. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി

Tags :
featuredkerala
Advertisement
Next Article