പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവം; ഷാഫി പറമ്പിൽ
ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണ്. ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് ഷാഫി പറമ്പിൽ പ്രതികരിച്ചു. ഹോസ്റ്റലുകളിൽ കര്യങ്ങൾ നടക്കുന്നത് പാർട്ടിയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്. എസ്എഫ്ഐയെ ഉപയോഗിക്കുന്നത് കൊടി സുനിമാരെ ഉത്പാദിപ്പിക്കാനാണ്. കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി ആയി എസ്എഫ്ഐ മാറി. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ? മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്നം. മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുതെന്ന് ചിന്തിക്കണം. സ്റ്റുഡൻ്റ്സ് ഡീൻ എന്ന പേരിൽ അവിടെ ഭരണം നടത്തിയിരുന്നത് ഒരു ലോക്കൽ കമ്മിയാണ്. സിദ്ധാർത്ഥിൻ്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോമോഷനാണ് എന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.