Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പിണറായി വിജയനാണ് എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നത് ; വി.ഡി സതീശൻ

02:18 PM Mar 25, 2024 IST | Online Desk
Advertisement

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ അട്ടിമറിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത്. പ്രതിചേർക്കപ്പെട്ടിട്ടുള്ള ഉന്നതരെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് ശ്രമമെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement

എസ്എഫ്ഐ നേതൃത്വത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാര്‍ത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ സമരങ്ങളുടെ ഫലമായാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത്. കൊന്ന് കെട്ടിത്തൂക്കിയവര്‍ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയതും. തെളിവ് നശിപ്പിക്കാൻ നടത്തിയ ഗൂഢ ശ്രമങ്ങളാണിത്. പ്രതികളെ രക്ഷിക്കാനും ശ്രദ്ധതിരിക്കാനും നടത്തുന്ന ശ്രമങ്ങളെ എന്ത് വിലകൊടുത്തും നേരിടും മാത്രമല്ല നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷം.

സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിൽ നിന്നും എസ്എഫ്ഐ ഒന്നും പഠിച്ചിട്ടില്ല. കൊയിലാണ്ടിയില്‍ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. തിരുവനന്തപുരത്ത് നൃത്താധ്യാപകനെ മുറിയില്‍ കൊണ്ടു പോയി തല്ലിച്ചതച്ചു. അധ്യാപകന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഈ അന്വേഷണങ്ങൾ
എല്ലാം എന്തായി? പിണറായി വിജയനാണ് എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags :
featuredkeralanewsPolitics
Advertisement
Next Article