തൃശ്ശൂർ പാർലമെന്റ് സീറ്റ് ബിജെപിക്കുള്ള പിണറായി വിജയന്റെ പ്രതിഫലം: ജോസഫ് വാഴയ്ക്കൻ
വാഴക്കുളം :ലാവലിൻ, സ്വർണ്ണ കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ, മാസപ്പടി കേസ്, തുടങ്ങിയവ ഉൾപ്പെടെ സിബിഐയും ഇ ഡി യും അന്വേഷിക്കേണ്ട രണ്ട് ഡസൻ അഴിമതി കേസുകളിൽ നിന്നും പിണറായി വിജയനെയും മകളെയും ജയിലിൽ പോകാതെ രക്ഷിച്ചതിന്റെ പ്രതിഫലമാണ് തിരുവമ്പാടി ശ്രീ കൃഷ്ണ ഭഗവാന്റെയും പാറമേക്കാവ് ഭഗവതിയുടെയും ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം കലക്കി തൃശ്ശൂർ പാർലമെന്റ് സീറ്റ് ബിജെപിക്ക് ഉപകാരസ്മരണയ്ക്കായി പിണറായി വിജയൻ നൽകിയതെന്നും കേരളത്തിലെ സിപിഎം- ബിജെപി രഹസ്യ അന്തർധാര പൊതുജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു വെന്നും സംസ്ഥാനം ഞെട്ടുന്ന പുതിയ വമ്പൻ അഴിമതി കഥകളുമായി പി വി അൻവർ കൂടാതെ കൂടുതൽ സിപിഎം എംഎൽഎമാർ വരും ദിവസങ്ങളിൽ രംഗത്ത് വരുമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്‌ക്കൻ പറഞ്ഞു. കെപിസിസി ആഹ്വാനപ്രകാരം മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാഴക്കുളം ടൗണിൽ സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് മുഖ്യപ്രഭാഷണം നടത്തി.. ഡിസിസി ഭാരവാഹികളായ ഉല്ലാസ് തോമസ് കെ എം പരീത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ. മുൻ ബ്ലോക്ക് പ്രസിഡണ്ന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ. ടോമി തന്നിട്ടമാക്ക മാണി പിട്ടാപ്പിള്ളിൽ. സിബി പി ജോർജ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ പങ്കജാക്ഷൻ നായർ. എൻ എം ജോസഫ് റ്റി എ കൃഷ്ണൻകുട്ടി ജയ്സൺ ജോർജ് ശ്രീമതി ആൻസി ജോസ്. കെ വി കുര്യാക്കോസ് സന്തോഷ് ഐസക്ക് ജിന്റോടോമി. സമീർ കോണിക്കൽ ഷാൻ മുഹമ്മദ് ജോൺ തെരുവത്ത് ജെയിംസ് എൻ ജോഷി ആശാ ജിമ്മി ബിന്ദു ഗോപി ജോർജ് മാത്യു ആരക്കുഴ വിഎം സൈനുദ്ദീൻ മണ്ഡലം പ്രസിഡന്റുമാരായ റോബിൻ പൈങ്ങോട്ടൂർ. സാൻറ്റോസ് മാത്യു റ്റി സി അയ്യപ്പൻ പോൾ ലൂയിസ്. സാജു വർഗീസ്.എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ പോഷക സംഘടന നേതാക്കൾ ബൂത്ത് പ്രസിഡണ്ടുമാർ വാർഡ് പ്രസിഡണ്ട്മാർ മറ്റ് നേതാക്കൾ ഉൾപ്പെടെ 300 ഓളം പ്രവർത്തകർ ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തു.