For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞു; കെ.സുധാകരൻ

10:58 AM Feb 20, 2024 IST | Online Desk
പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞു  കെ സുധാകരൻ
Advertisement

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും സുധാകരൻ ചോദിച്ചു. സമരാഗ്നി വേദിയിലായിരുന്നു വിമർശനം. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മില്‍ നിന്നുള്ള പിന്തുണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാന്‍ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്‍റെ സൂചനയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫെബ്രുവരി 9ന് ആരംഭിച്ച സമരാഗ്നി പ്രക്ഷോഭയാത്ര 10 ദിവസത്തിന് ശേഷമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ആലുവയിൽ നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും കൂ‌ട്ടികലർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഉദ്ഘാടനത്തോടനു​ബന്ധിച്ച് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. വൈകിട്ട് 3ന് മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും. പിന്നീട് സമരാഗ്നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.