പിണറായിയുടെ സ്ഥാനാർത്ഥി ആനിയോ സുരേന്ദ്രനോ…? രേവന്ത് റെഡ്ഡി
കൽപ്പറ്റ: വയനാട്ടിൽ പിണറായിയുടെ സ്ഥാനാർഥി ആനി രാജയാണോ അതോ കെ.സുരേന്ദ്രനാണോയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വയനാട്ടിൽ പിണറായി വിജയനാണ് കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നിലെന്നാണ് ഞാൻ മനസിലാക്കുന്നത്. തന്റെയും കുടുംബത്തിന്റെയും അഴിമതികേസുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ മോദിയുമായി സന്ധി ചെയ്‌തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
യു.ഡി.എഫിന്റ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻറെ മകൾ പോലും അഴിമതിയിൽ പങ്കാളിയാകുന്നതാണ് നമ്മൾ കാണുന്നത്.
പിണറായിയും കുടുംബവും സ്വർണ്ണക്കടത്ത് കേസിൽ വരെ പങ്കാളികളാണ്. എന്നാൽ ഇ ഡി യും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ലീ ഡറല്ലെന്നും 'കമ്മ്യൂണലിസ്റ്റ്' ലീഡറാണെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലെ 17 സിറ്റുക ളിൽ 14ലും ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ ഉറപ്പു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നയിക്കുന്ന 'മൊഹബത്ത് കി ദു ഖാൻ' തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായിരുന്നു. ടി. സിദ്ദിഖ് എംഎൽഎ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പിപി ആലി, മുസ്ലിംലീഗ് മണ്ഡലം ജനറൽസെക്രട്ടറി സലിം മേമന, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി സുരേഷ്, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്. പി.കെ അഷ്റഫ്. പോൾസൻ പൂവക്കൽ സംസാരിച്ചു.