Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്ലേ ഓഫ് ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മോഹന്‍ ബഗാനെതിരെ

12:28 PM Mar 13, 2024 IST | Online Desk
Advertisement

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മോഹന്‍ ബഗാനെ നേരിടും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തിലെ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് ആ തോല്‍വിയില്‍ നിന്ന് കരകയറേണ്ടതുണ്ട്. ഇന്ന് ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പാക്കും.

Advertisement

മോഹന്‍ ബഗാനെ കൊല്‍ക്കത്തയില്‍ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലും അതേ വിജയം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. കൊച്ചി ജവാർഹലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം .അതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ മാര്‍ച്ച്‌ 15 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്ന് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ച്‌ പറഞ്ഞു.

Tags :
newsSports
Advertisement
Next Article