For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്ലസ് വൺ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

11:45 AM Jun 05, 2024 IST | ലേഖകന്‍
പ്ലസ് വൺ പ്രവേശനം  ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിക്കാം.
Candidate Login-SWS ലൂടെ ലോഗിൻ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ ലഭിക്കും. ഇതിൽ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി സഹിതം രക്ഷകർത്താവിനൊപ്പം സ്‌കൂളിൽ ഹാജരാകണം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.