Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

05:28 PM Oct 25, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് നീക്കം.

Advertisement

പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം പാടുള്ളൂ. എന്നാല്‍, ചില മാനേജ്‌മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.

ഇത്തവണ പ്ലസ്‌വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. 21,347 സീറ്റില്‍ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.

Tags :
keralanews
Advertisement
Next Article