പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച; ജുഡീഷ്യൽ അന്വേഷണം വേണം: കോൺഗ്രസ്
11:33 AM Dec 19, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: പ്ലസ് വൺ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കോഴിക്കോടാണെന്നും ഇതിനു പിന്നിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വിഷയം കോൺഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു.
Advertisement
സി.പി.എം. പ്രവർത്തകരും വിദ്യാഭ്യാസ വകുപ്പിലെ ഇടത് പക്ഷക്കാരും അടുത്തിടെ ഉയർന്ന് വന്ന ട്യൂഷൻ സെൻ്ററും ഉൾപ്പെടുന്നതാണ് ഈ മാഫിയ. ട്യൂഷൻ സെന്ററിന്റെ അഭിഭാഷക കോഴിക്കോട്ടെ സി.പി.എം. നേതാവിന്റെ ഭാര്യയാണ്. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പൊള്ളയായ കള്ളത്തരമാണ്. സി പി എം പ്രതിസ്ഥാനത്ത് എത്തുന്നതുകൊണ്ട് തന്നെ അന്വേഷണം മന്തഗതിയിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Next Article