For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് ഇനിയും 10,000 സീറ്റ് വേണം

11:34 AM Jul 05, 2024 IST | ലേഖകന്‍
പ്ലസ് വൺ സീറ്റ് പ്രതിസന്ധി  മലപ്പുറത്ത് ഇനിയും 10 000 സീറ്റ്  വേണം
Advertisement
Advertisement

സംസ്ഥനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57, 712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000 ത്തിലധികം സീറ്റുകളുടെ കുറവ്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താൽക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്നത്തിൽ ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും.

അതേസമയം പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മീഷൻ അംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ്‌ ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർഡിഡി ഡോ. പിഎം അനില്‍ എന്നിവർ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.