പ്രധാനമന്ത്രിക്കു ജനങ്ങളോടു
പ്രതിബദ്ധതയില്ല: സോണിയ
11:14 AM Dec 20, 2023 IST
|
Veekshanam
Advertisement
ന്യൂഡൽഹി; ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. അതുകൊണ്ടാണ് പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു ജനപ്രതിനിധി സഭയിൽ നേരിട്ട് ഹാജരായി നരേന്ദ്ര മോദി പ്രസ്താവന നടത്താത്തത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ജന പ്രതിനിധികളെ പൂർണമായി പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും സണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. പർലമെന്റ് ആക്രമണത്തെ സോണിയ ശക്തമായ ഭാഷയിൽ അപലപിച്ചു.
എംപിമാരെ പുറത്താക്കിയ നടപടിയിലും ആക്രമണത്തിലും പ്രതിഷേധം തുടരാൻ യോഗം തീരുമാനിച്ചു. പുറത്താക്കപ്പെട്ട എംപിമാർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. അതേ സമയം കൂടുതൽ എംപിമാർക്കെതിരേ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.
Advertisement
Next Article