പി എൻ ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്എഫ്ഐ ; കെ സുധാകരൻ
10:44 AM Mar 14, 2024 IST
|
Online Desk
Advertisement
കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികര്‍ത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ ഇടപെടലുകൾ നടത്തിയെന്നും ആരോപണം. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തത്. പി എൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Advertisement
എന്നാൽ താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമുള്ള പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കേസിൽ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു ആരോപണ വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി.
Next Article