മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്
സഹായം അഭ്യർത്ഥിച്ചെത്തിയ 17 കാരിയെ പീഡിപ്പിച്ചു
12:28 PM Mar 15, 2024 IST
|
Online Desk
Advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തത്. സഹായം തേടിയെത്തിയ പെൺകുട്ടിയെ യെദ്യൂരപ്പ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
Advertisement
ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായ അഭ്യർത്ഥനയുമായി മുൻ മുഖ്യമന്ത്രിയെ കാണാൻ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ഇവരെ കണ്ട ശേഷം, പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Next Article