പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ കഴുത്തിൽ ബെൽറ്റ് കുരുങ്ങി മരിച്ച നിലയിൽ
02:42 PM May 14, 2024 IST | Online Desk
Advertisement
ഇടുക്കി: ഇരട്ടയാർ പോക്സോ കേസിലെ അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ജോലിക്ക് പോയ പെൺകുട്ടിയുടെ അമ്മ 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്. ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായിമാറ്റി.
Advertisement