Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ സച്ചിദാനന്ദന്‍

04:37 PM Nov 06, 2024 IST | Online Desk
Advertisement

താല്ക്കാലിക മറവിരോഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertisement

ഏഴ് വര്‍ഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതല്‍ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബര്‍ ഒന്നിന് പുതിയ രൂപത്തില്‍ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്.

രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദ്ദമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്-

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രസ്സ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പബ്ലിക് ലൈഫ് അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Tags :
keralanews
Advertisement
Next Article