Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരായ പൊലീസ് നടപടി; ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധം

12:31 PM Mar 05, 2024 IST | Online Desk
Advertisement

മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനുമെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധം നടത്തും. ഇന്ന് വൈകിട്ട് ഡി.സി.സി കളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

Advertisement

കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആശുപത്രിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസ് എടുത്തത്.

ആശുപത്രിയില്‍ അക്രമം നടത്തല്‍, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രതി പട്ടികയിലുണ്ട്.

Tags :
featuredkeralaPolitics
Advertisement
Next Article