പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം: കൊടിക്കുന്നിൽ
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രാവിലെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും പിണറായി വിജയൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ കോൺഗ്രസ്സ് ഭീതിയിൽ നിന്നും ഉളവായ നിയമ വിരുദ്ധമായ നടപടിയാണെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി. യൂത്ത് കോൺഗ്രസും കോൺഗ്രസും നടത്തി വരുന്ന അതിശക്തമായ പ്രതിഷേധ സമരങ്ങൾ പിണറായി വിജയൻ്റെ അരക്ഷിതാവസ്ഥ വർധിപ്പിച്ചു. നവകേരള സദസ്സിൻ്റെ പരിപൂർണ്ണ പരാജയം സമ്മതിച്ചു തരാൻ കഴിയാത്ത അവസ്ഥയിൽ എത്തിയ സിപിഎം, കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ഭയപ്പെടുത്തി പ്രതിഷേധങ്ങളുടെ വീര്യം ചോർത്താമെന്ന ചിന്തയിൽ ആണ്. പക്ഷേ ഇതിലൊന്നും തരിമ്പും കുലുങ്ങാതെ കേരളത്തെ സിപിഎമ്മിന്റെ അഴിമതി ജനദ്രോഹ, കർഷക, യുവജന വിരുദ്ധ ഭരണത്തിൽ നിന്നും മോചിപ്പിക്കുന്നത് വരെ കോൺഗ്രസ് വിശ്രമമില്ലാതെ പോരാടുമെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.