Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് നെ​ന്മാ​റ​യി​ല്‍ 17 വ​യ​സു​കാ​ര​ന് പോ​ലീ​സ് മ​ര്‍​ദ​നം

04:27 PM Aug 26, 2024 IST | Online Desk
Advertisement

പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ല്‍ 17 വ​യ​സു​കാ​ര​ന് പോ​ലീ​സി​ന്‍റെ മ​ര്‍​ദ​നം. അളു​വശ്ശേ​രി സ്വ​ദേ​ശി യെ നെ​ന്മാ​റ എ​സ്‌​ഐ രാ​ജേ​ഷ് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ല​യ്ക്ക് അ​ടി​യേ​റ്റ കു​ട്ടി നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Advertisement

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ കു​ട്ടി​യെ ജീ​പ്പി​ന​ടു​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മു​ടി​യി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് കു​ട്ടി​യു​ടെ ത​ല ജീ​പ്പി​നു​ള്ളി​ലേ​ക്കി​ട്ടു. ശേ​ഷം കൈ​കൊ​ണ്ട് മു​ഖ​ത്തും ത​ല​യി​ലും മ​ര്‍​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

അ​തേ​സ​മ​യം മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​രം തി​ര​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ
വി​ശ​ദീ​ക​ര​ണം. ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​രെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ അ​ത് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പോ​ക്ക​റ്റി​ല്‍ കൈ​യി​ടു​ക മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും ‌എ​സ്ഐ പ​റ​ഞ്ഞു.

Tags :
kerala
Advertisement
Next Article