Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊലീസ് പെരുമാറിയത് ഗുണ്ടകളെ പോലെ: ശശി തരൂർ

09:42 PM Jan 09, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് ശശി തരൂർ എം.പി. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. അതിന്റെ പേരിൽ പുലർച്ചെ വീടുകയറി അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു അറസ്റ്റ് തീരെ ശരിയായില്ല എന്നതില്‍ ഒരു സംശയവുമില്ല. അവരും പ്രതിപക്ഷത്ത് ഇരുന്നിട്ടുണ്ട്. അവരും ഇതിനെക്കാൾ ചെയ്തിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ, പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽ വളഞ്ഞുനിന്ന് കൊണ്ടുപോകുന്നതിൽ അർഥമില്ല. അവര്‍ പ്രകോപനമാണ് ആഗ്രഹിക്കുന്നത്. ഇതിനെയൊക്കെ ജനാധിപത്യരീതിയിലാണ് നേരിടേണ്ടത് -തരൂർ പറഞ്ഞു.
ഇതൊക്കെ തിരഞ്ഞെടുപ്പിനു മുൻപ് വിഷമം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന തീരുമാനങ്ങളാണ്. പൊലീസ്, രാഷ്ട്രീയത്തിന്റെ  കളിയാണ് കളിക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യ രീതിയിൽ തന്നെ നൽകണം. ജനങ്ങൾ തീരുമാനിക്കട്ടെ ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടോ ഇല്ലയോയെന്ന്. പക്ഷേ, പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയാരു രീതിയിൽ അറസ്റ്റു ചെയ്യുന്നത് ശരിയല്ല. ഗുണ്ടയെപ്പോലെയാണ് അവർ പെരുമാറിയത്. ഒരു ന്യായീകരണവും കാണുന്നില്ലെന്നും തരൂർ വ്യക്തമാക്കി

Advertisement

Tags :
kerala
Advertisement
Next Article