പൊലീസ് അഴിഞ്ഞാട്ടം; കെഎസ്‌യു ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ
06:53 PM Sep 23, 2024 IST
|
Online Desk
Advertisement
കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥികളെ നിരന്തരം ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നാളെ രാവിലെ ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Advertisement
എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർഥികളെ തല്ലി ചതിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് മർദ്ദിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്‌യു പ്രത്യക്ഷ സമരത്തിലേക്ക് തിരിയുന്നത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാളത്തെ പ്രതിഷേധ മാർച്ച്.
Next Article