Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോക്സോ കേസിൽ  ഡി വൈ എഫ് ഐ ക്കാരനെതിരെ കേസെടുക്കാതെ ചീമേനി പൊലീസ്

09:59 PM Mar 04, 2024 IST | Veekshanam
Advertisement

കാഞ്ഞങ്ങാട്:   പോക്സോ കേസിൽ ഡി വൈ എഫ് ഐ ക്കാരനെതിരെ കേസടുക്കാതെ പൊലീസ്. 2023 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ജില്ലയിലെ ചീമേനി പഞ്ചായത്തിലെ ക്‌ളായിക്കോട് വില്ലേജിലെ പരട് പ്രദേശത്തെ അഴീക്കോടൻ മന്ദിരത്തിലാണ് ഓട്ടോ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായ വ്യക്തി പ്ലസ് വണിൽ പഠിക്കുന്ന 16കാരിയെ പീഡിപ്പിച്ചത്.

Advertisement

ചീമേനി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച്കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ മാസം 15നായിരുന്നു. എന്നാൽ നാളിതുവരെയായി ഇയാളെ പിടികൂടാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നീക്കം ദുരൂഹമാണ്. അതേ സമയം ഈ ഡിവൈഎഫ്ഐക്കാരൻ  ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement
Next Article