സമരങ്ങളോട് പൊലീസിന് ഇരട്ട നീതി : അലോഷ്യസ് സേവ്യര്‍
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന കേരള ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് സമരത്തിനുള്‍പ്പെടെ നേതൃത്വം നല്‍കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെഎസ് യു , എസ്എഫ്ഐ സമരങ്ങളോട് ഇരട്ടനീതിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമൊരുക്കാന്‍ എസ്എഫ് ഐക്ക് സര്‍ക്കാര്‍ വഴിയൊരുക്കി നല്‍കുകയാണ്. ഗവര്‍ണറുടെ റൂട്ട് മാപ്പ് ഉള്‍പ്പെടെ ചോര്‍ത്തി നല്കി പ്രതിഷേധത്തിന് കളമൊരുക്കുകയാണ് സര്‍ക്കാര്‍. അതേ സമയം ഷൂസ് എറിഞ്ഞ കെ എസ് യു പ്രവര്‍ത്തകനെതിരെ 308 ചുമത്തി പ്രവര്‍ത്തകരുടെ മനോവീര്യം തളര്‍ത്താന്‍ ശ്രമിക്കുന്നു. സര്‍ക്കാരും ഗവര്‍ണറും ടോം ആന്റ് ജെറി കളിക്കുകയാണ്. ഷൂസ് എറിഞ്ഞ സംഭവത്തില്‍ പ്രതികളായവരെ കെഎസ് യു കൈവിടില്ല. അവര്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്നും ശക്തമായ സമരങ്ങളുമായി മുന്നോട്ട് നീങ്ങുമെന്നും അലോഷ്യസ് വ്യക്തമാക്കി.