കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി.
അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന വാഹനത്തിനു മുന്നില്‍ സമരക്കാര്‍ ഏറെ നേരം നിലയുറപ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്കം പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തരവകുപ്പും അധോലോകവുമായ അവിശുദ്ധ കൂട്ടുകെട്ടിലും സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തിയത്. 11.30ന് ഡി.സി.സി ഓഫിസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.