Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആലപ്പുഴയിൽ എസ്പി ഓഫീസ് മാർച്ചിനു നേരേ പൊലീസ് നായാട്ട്

02:16 PM Jan 24, 2024 IST | ലേഖകന്‍
Advertisement

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ജില്ലാ നേതൃത്വം നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനു നേരേ പൊലീസ് എട്ടു തവണ ജല പീരങ്കി പ്രയോ​ഗിച്ചു. മാങ്കൂട്ടത്തിൽ അടക്കം നിരവധി പ്രവർത്തകർക്കു പരുക്കേറ്റു.
നവകേരള സദസിന് നേർക്കു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരേ ക്രൂരമായ അതിക്രമമാണു നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്തു സമാധാനപരമായി പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ അടക്കം വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് പ്രവർത്തകരെ ക്രൂരമായി മർദിച്ചു. ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഏതാനും ദിവസം മുൻപ് നടത്തിയ പ്രതിഷേധ സമരത്തിനു നേരേയും പൊലീസ് നരനായാട്ട് നടത്തി. വനിതാ പ്രവർത്തകരടക്കം നിരവധി പേർക്കു പരുക്കേറ്റു. ഇവരിൽ പലരും ഇപ്പോഴും ആശുപത്രിയിലാണ്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം.
കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ർച്ചാണ് അന്നു സംഘ‍ഷത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. സംഘർഷത്തിനിടെ നിലത്ത് വീണുപോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ലാത്തികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. സംഘഷത്തിൽ വനിതാ പ്രവ‍ർത്തക‍ർക്കും പരിക്കേറ്റു. പുരുഷ പൊലീസ് വനിതാ പ്രവ‍ർത്തകരെയും ക്രൂരമായി തല്ലിച്ചതച്ചു. പ്രവർത്തകർക്ക് നേരേ പൊലീസ് പലതവണ ജലപീരങ്കിയും പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ സംഘ‍ർഷം. കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ർച്ചാണ് സംഘ‍ഷത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. സംഘർഷത്തിനിടെ നിലത്ത് വീണുപോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ലാത്തികൊണ്ടുള്ള അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.സംഘഷത്തിൽ വനിതാ പ്രവ‍ർത്തക‍ർക്കും പരിക്കേറ്റു. പുരുഷ പൊലീസ് വനിതാ പ്രവ‍ർത്തകരെയും ക്രൂരമായി തല്ലിച്ചതച്ചു. പ്രവർത്തകർക്ക് നേരേ പൊലീസ് പലതവണ ജലപീരങ്കിയും പ്രയോഗിച്ചു.
ഇന്നു നടന്ന പ്രതിഷേധ മാർച്ച് സി.ആർ. മഹേശ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തില, അഡ്വ. വീണാ എസ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

Advertisement

Tags :
featured
Advertisement
Next Article