Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റുവൈസിന്റെ പിതാവിനെ തേടിയുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു

11:37 AM Dec 10, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ പിജി വിദ്യാർഥിനി യുവ ഡോക്ടർ ഷഹ്ന‍‍യുടെ മരണത്തിൽ പ്രതി ഡോ. റുവൈസിന്റെ പിതാവിനു വേണ്ടിയുള്ള പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. റുവൈസിൻ്റെ പിതാവിനെ പ്രതിചേർത്തെങ്കിലും ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയും കരുനാ​ഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയിരുന്നു.
അതേസമയം അറസ്റ്റിലായ പ്രതി റുവൈസ് നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. ജാമ്യം നൽകുന്നതിനെ പൊലീസ് എതിർക്കും. നാളെത്തന്നെ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് പോലീസിന്റെ തീരുമാനം.

Advertisement

Advertisement
Next Article