For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തലസ്ഥാനത്ത് പൊലീസ് തേർവാഴ്ച; യൂത്ത്കോൺഗ്രസ് മാർച്ചിനുനേരെ നരനായാട്ട്

03:04 PM Sep 05, 2024 IST | Online Desk
തലസ്ഥാനത്ത് പൊലീസ് തേർവാഴ്ച  യൂത്ത്കോൺഗ്രസ് മാർച്ചിനുനേരെ നരനായാട്ട്
Advertisement

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നരനായാട്ട്. ഏഴ് തവണയിൽ അധികം പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് അതിക്രമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെയുള്ളവർക്ക് പരിക്കുണ്ട്. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

Advertisement

ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് പരുക്കേറ്റു. പൊലീസ് ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വർക്കി പറഞ്ഞു. സമരം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ്, യൂത്ത് കോൺഗ്രസുകാർക്ക് മർദനമേൽക്കുമെന്ന് പി.വി.അൻവർ എംഎൽഎ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറ‍ഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.