കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു,
ബ്ലോക്ക് പ്രസിഡന്റിന്റെ വസ്ത്രങ്ങൾ വലിച്ചു കീറി
കൊല്ലം : മോളുടെയും മരുമകന്റെയും അഴിമതിയും ദുർഭരണവും വിളിച്ചു പറയുന്നവരെ പോലീസിനെ കൊണ്ട് തല്ലി ഒതുക്കാമെന്നത് പിണറായിയുടെ സ്വപ്നം മാത്രമാകുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ. 102 കോടി രൂപ ചിലവഴിച്ചു നിർമിച്ച ഓലയിൽ കടവ് വരെയുള്ള പാലം ഉദ്ഘാടനം ചെയ്യാത്തത്തിൽ പ്രതിഷേധിച്ചും, നിലവിൽ ഉള്ള ലിങ്ക് റോഡ് റീ ടാറിങ് നടത്താൻ 10 കോടി രൂപ അനുവദിച്ചത് അഴിമതിയ്ക്ക് വേണ്ടി ആണെന്നും, ലിങ്ക് റോഡ് നവീകരണ ഉദ്ഘാടന നോട്ടിസിൽ എം പി എൻ കെ പ്രേമചന്ദ്രനെ അപമാനിച്ചു എന്ന് ആരോപിച്ചും കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മന്ത്രി റിയാസ് പങ്കെടുക്കുന്ന ലിങ്ക് റോഡ് നവീകരണ ഉദ്ഘടനാ വേദിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുന്നിൽ ബാരിക്കേഡ് വച്ചു പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച വനിതാ പ്രവർത്തകർ ഉൾപെടെയുള്ളവരെ പോലീസ് അസഭ്യം പറഞ്ഞതോടെ നേതാക്കളും പോലീസും തമ്മിൽ രൂഷമായ വാഗ്ഗ്വാദം ഉണ്ടായി.
ഉന്തിലും തള്ളിലും രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയെ തള്ളിയിടുകയും, പോലീസ് കാലിൽ ചവിട്ടുകയും ചെയ്തത് രംഗം കൂടുതൽ വഷളാക്കി.
ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണനും ഈസ്റ്റ് സി ഐ ഹരിലാലും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഗീതാകൃഷ്ണനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പിടിവലി ആവുകയും ഗീതാകൃഷ്ണന്റെ വസ്ത്രം കീറുകയും ചെയ്തു.
ഇതിനിടയി കെ എസ് യു ജില്ലാ സെക്രട്ടറി ഫൈസലിനെ അറസ്റ്റ് ചെയ്തത് വഴക്കായി.
തുടർന്ന് ഗീതാകൃഷ്ണൻ, കുരീപ്പുഴ യഹിയ, അജി പള്ളിതോട്ടം, ദീപ ആൽബർട്ട്, ചക്രശൂലൻ, ഫൈസൽ, ഷിബു, ബിജു എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി, പിന്നീട് ജാമ്യത്തിൽ വിട്ടു.
നേതാക്കളായ കൃഷ്ണ വേണി ജി ശർമ്മ, അഡ്വ വിഷ്ണു സുനിൽ പന്തളം, അഡ്വ ഫേബ സുദർശൻ, റിയാസ് ചിതറ, ചെറശ്ശേരിൽ കൃഷ്ണകുമാർ, രഞ്ജിത് കലുങ്കുമുഖം, രാജേഷ് കുമാർ കെ ജി, ബിജു മതേതര, ബാബു മോൻ വാടി, സാബ് ജാൻ, എഫ് അലക്സാണ്ടർ, ജോബോയ്, സിന്ധു കുമ്പളത്ത്, സുനിത നിസാർ, ബ്രിജിത്ത്, സുദർശൻ താമരാക്കുളം, മുഹമ്മദ് കുഞ്ഞ്, ജഗന്നാഥൻ, ശിവപ്രസാദ്, കുഞ്ഞുമോൻ, സ്റ്റാൻലി, ഗോപാലകൃഷ്ണൻ, ശരത്ത് ഓലയിൽ, അൻസിൽ രാജ്, അരുൺ മുതുകുളം, പേരയം വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.