Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർ പാർക്ക്‌ തർക്കത്തിനിടെ പോലീസ്‌കാരന് കുത്തേറ്റു; രണ്ട് പേർ പിടിയിൽ

12:31 PM Mar 05, 2024 IST | ലേഖകന്‍
Advertisement

അടിമാലി: കാർ പാർക്ക്‌ ചെയ്തതുമായി ബന്ധപെട്ടുണ്ടായ തർക്കത്തെ തുടർന്ന് പോലീസ്‌കാരന് കുത്തേറ്റു. മൂന്ന് പേർ അടങ്ങുന്ന സംഘം പോലീസ്‌കാരനെ പിന്തുടർന്നെത്തിയാണ് കുത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. സന്തോഷ്‌, ലൈജു എന്നിവരാണ് പിടിയിലായത്. വെള്ളത്തുവൽ സ്റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തെറ്റത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കൽ സ്റ്റോറിന് മുൻപിൽ വാഹനം പാർക്ക്‌ ചെയ്തപ്പോഴായിരുന്നു തർക്കം. പിന്നീട് ബൈക്കിൽ പിണ്ടുടർന്നെത്തിയ സംഘം കാർ ആക്രമിക്കുകയും, അനീഷിന്റെ കൈയ്ക്ക് കുത്തുകയും ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അനീഷ് ഇപ്പോൾ. ആക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുൻപും പിടിയിലായിരുന്നു. ഈ കേസിന് പിന്നിൽ അനീഷാണെന്ന് ആരോപിച്ചാണ് അക്രമം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ ഒരാൾ ഒളിവിൽ ആണ്.

Advertisement

Tags :
kerala
Advertisement
Next Article