മനു തോമസിന് പൊലീസ് സംരക്ഷണം
02:48 PM Jun 28, 2024 IST
|
Online Desk
Advertisement
കണ്ണൂർ: സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മനുവിന്റെ വീടിനും ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി. എന്നാൽ സുരക്ഷ വേണ്ടെന്ന് മനു തോമസ് പോലീസിനെ അറിയിച്ചിരുന്നു.
Advertisement
പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മനു രംഗത്തെത്തിയതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പോലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്.
Next Article