സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരെ പോലീസ് കേസ് എടുത്തു
07:27 PM Sep 03, 2024 IST | Online Desk
Advertisement
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പോലീസ് കേസ് എടുത്തു. നേര്യമംഗലം സ്വദേശിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. ദുബായിൽ വച്ചായിരുന്നു സംഭവം. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനമെന്നും പരാതിയിൽ പറയുന്നു. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്ര ത്യേക അന്വേഷണ സംഘത്തിന് കൈമാറും. എറണാകുളം റൂറൽ എസ്‌പിക്കാണ് പരാതി നൽകിയത്. പിന്നീട് ഊന്നുകൽ പോലീസിന് കൈമാറുകയായിരുന്നു
Advertisement