Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്

06:07 PM Jan 23, 2024 IST | Veekshanam
Advertisement

കൊൽക്കത്ത: പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. കാരയാ സ്വദേശിയായ 40-കാരനാണ് പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ഒടുവിൽ ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് പോലീസ് അനുനയിപ്പിച്ചത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗത തടസ്സം നേരിട്ടത്.

Advertisement

മൂത്തമകളെയും കൂട്ടി സയൻസ് സിറ്റിയിലേക്ക് പോകുന്നതിനിടെ വാഹനം പെട്ടെന്ന് പാലത്തിനു സമീപം നിർത്തുകയും, ഇയാൾ പാലത്തിലേക്ക് കയറുകയുമായിരുന്നു. പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ താഴേക്ക് ചാടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ലോക്കൽ പോലീസും, ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിന്റെയും, അഗ്നിശമന സേന ഗ്രൂപ്പിന്റെയും ഒരു സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.

Advertisement
Next Article