കൊടകരയിലേയ്ക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന് പൊലീസ്
12:54 PM Nov 01, 2024 IST
|
Online Desk
Advertisement
തൃശ്ശൂര്‍: കൊടകരയിലേയ്ക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
41.48 കോടി രൂപയാണ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കേസന്വേഷിച്ച പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം.ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്‌തെന്ന് പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാന്‍ ഇഡിയോട് ആവശ്യപ്പെടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
Advertisement
Next Article