Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺ​ഗ്രസ് പ്രതിഷേധമിരമ്പി, ​'ഗൺമാനും' ​ഗൂണ്ടകളുടെ മാളത്തിലൊളിച്ചു

01:17 PM Dec 20, 2023 IST | ലേഖകന്‍
Advertisement

നവകേരള സദസിനെ ​ഗൂണ്ടാരാജും ​ഗൺമോൻ വിന്യാസവുമാക്കിയ മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചു വിട്ടു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് കേന്ദ്രങ്ങളിലേക്കും ഇന്നു നടന്ന മാർച്ചിൽ പതിനായിരക്കണക്കിനു കോൺ​ഗ്രസ് പ്രവർത്തകർ ഇരമ്പിയെത്തി. യൂത്ത് കോൺ​ഗ്രസ്- കെഎസ്‌യു കോൺ​ഗ്രസ് പ്രവർത്തകർക്കെതിരായ അക്രമം അവസാനിരപ്പിക്കുകയും ഇതു വരെ ​ഗൂണ്ടായിസം നടത്തിയവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും വേണമെന്ന് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അതിനു പൊലീസ് തയാറാകുന്നില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.

Advertisement

ഇന്നത്തെ പ്രതിഷേധത്തിനെതിരേ ഒരിടത്തും എസ്എഫ്ഐ പ്രവർത്തകർ രം​ഗത്തു വന്നില്ല. പൊലീസ് ​ഗൂണ്ടകളും മാളത്തിലൊളിച്ചു. മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനോട് ഒരിടത്തും വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചി‌ട്ടുണ്ട്.

കൊച്ചിയിൽ സംഘർഷം, ജല പീരങ്കി

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി കമ്മിഷണറു‌ടെ ഓപീസിലേക്കു നടത്തിയ മാർച്ച് മറൈൻ ഡ്രൈവ് കണവന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. കൂറ്റൻ ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു. മണിക്കൂറുകളോളം പൊലീസിനെ മുൾമുനയിൽ നിർത്തിയ പ്രവർത്തകർ ഒരു മണിയോടെ സ്വയം പിരിഞ്ഞുപോയി.

ബേപ്പൂരിൽ സംഘർഷം

കോഴിക്കോ‌ട് ജില്ലയിൽ പലേടത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചു വിടാൻ കണ്ണീർ വാതകം അടക്കം പ്രയോ​ഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ നിന്ന പ്രവർത്തകർക്കു നേരേ ലാത്തി വീശാനുള്ള ശ്രമം വലിയ സംഘർഷത്തിനു കാരണമാക്കി. ബാരിക്കേ‍ഡ് മറിക‌ടന്ന് സ്റ്റേഷനിലേക്കു ക‌ടക്കാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോ​ഗിച്ചു നീക്കി.

Advertisement
Next Article