Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിക്കുന്നു, സ്ഥലത്ത് സംഘർഷാവസ്ഥ

10:38 PM Jan 01, 2024 IST | Online Desk
Advertisement

.

Advertisement

നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ ടി ജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽ നിന്ന് എസ് ഐ ഭീഷണി മുഴക്കിയതോടെ പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി പി എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഇതിനായി പ്രാദേശിക സി പി എം നേതാക്കൾ സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തിയെന്നും ഷിയാസ് ആരോപിച്ചു. ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോഴാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സി പി എമ്മിൻ്റെയും താൽപ്പര്യ പ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ദീപ്തി മേരി വർഗീസ്, വി.കെ മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്സ്, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പിണറായി വിജയൻ്റെ കോലം കത്തിച്ചു.രാത്രി വൈകിയും ഉപരോധം തുടരുകയാണ്

Advertisement
Next Article