അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്
ബെംഗളൂരു: അസമീസ് വ്ലോഗറായ മായ ഗോഗോയെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ പോലീസ്. ബെംഗളുരു നഗരമാകെയും ആരവ് ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. ആരവും മായയും 6 മാസമായി പ്രണയത്തിൽ ആണെന്നും ഇത് മായാ സഹോദരിയോട് പറഞ്ഞിരുന്നതായും ആരവുമായി മായ മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചട്ടുകളിൽ നിന്നും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുള്ളതായി വ്യക്തമാണ്. അതുപോലെയൊരു അഭിപ്രായ ഭിന്നതയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന.