Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോളിങ് 64ശതമാനം കടന്നു; അവസാന മണിക്കൂറിൽ മിക്ക ബൂത്തുകളിലും നീണ്ട നിര,

05:53 PM Apr 26, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ് പോളിങ് അവസാന മണിക്കൂറുകളിലേക്ക്. അഞ്ചുമണി വരെ സംസ്ഥാനത്ത് 64 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് പൊന്നാനിയിലാണ് . രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോഴാണ് പകുതി പേര്‍ വോട്ടു രേഖപ്പെടുത്തിയത്.

Advertisement

പൊന്നാനി, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 56.2 ശതമാനം, ആറ്റിങ്ങല്‍ 57.34, കൊല്ലം 54.48, പത്തനംതിട്ട 55.43, മാവേലിക്കര 54.33, ആലപ്പുഴ 61.5, കോട്ടയം 54.97 , ഇടുക്കി 54.55 , എറണാകുളം 56.64, ചാലക്കുടി 59.69, തൃശൂർ 60, ആലത്തൂർ 56.91, പാലക്കാട് 57.88, പൊന്നാനി 54.02, മലപ്പുറം 54.71, കോഴിക്കോട് 56.45, വയനാട് 57.74, വടകര 56.39, കണ്ണൂര്‍ 61.47, കാസര്‍കോട് 61.14 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍

Tags :
featuredkerala
Advertisement
Next Article