For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൂജ ഖേദ്കര്‍ കമീഷനെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു

02:50 PM Aug 06, 2024 IST | Online Desk
പൂജ ഖേദ്കര്‍ കമീഷനെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു
Advertisement

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) അയോഗ്യത പ്രഖ്യാപിച്ച മുന്‍ പ്രൊബേഷണറി ഐ.എ.എസ് ഓഫിസര്‍ പൂജ ഖേദ്കര്‍, കമീഷനെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.പി.എസ്.സി പൂജക്കെതിരെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അടങ്ങിയ ബഞ്ചിനു മുമ്പാകെ പൂജ നല്‍കിയ പരാതി ബുധനാഴ്ച പരിഗണിച്ചേക്കും.

Advertisement

ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാന്‍ അവര്‍ തായാറായിരുന്നില്ല.

2022ല്‍ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍. അപേക്ഷയില്‍ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തില്‍ ചെയ്തത്. ഇവര്‍ക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്. നേരത്തെ തട്ടിപ്പു നടത്തിയെന്ന കേസില്‍ പൂജ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

Author Image

Online Desk

View all posts

Advertisement

.