For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരൂഹതകൾ നിറഞ്ഞ് പൂക്കോട്ട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം

12:12 PM Feb 26, 2024 IST | ലേഖകന്‍
ദുരൂഹതകൾ നിറഞ്ഞ് പൂക്കോട്ട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം
Advertisement

വയനാട് : വൈത്തിരിയിൽ ഏറെ ദുരൂഹത ഉയർത്തിയ പൂക്കോട്ട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അസാധാരണ മുറിവുകൾ കുരുക്ക് മുറുകിയ ഭാഗത്ത് കാണപ്പെട്ടു . സാധാരണ തൂങ്ങിമരണത്തിൽ കാണാത്ത തരം മുറിവുകളായതില്‍ പൊലീസ് കേസിൽ അസ്വാഭാവികത സംശയിക്കുന്നു. രണ്ടോ-മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടിണ്ട് . കഴുത്തിലെ മുറിവിലും അസ്വാഭാവികതയുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 18 നാണ് രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്തിയത് . ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു.

Advertisement

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.