Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഭാഗം; രമ്യ ഹരിദാസ്

06:53 PM Oct 20, 2024 IST | Online Desk
Advertisement

തൃശ്ശൂർ: പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഭാഗമാണെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എന്നാൽ പലരും അത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും രമ്യ പറഞ്ഞു. അതേസമയം ചേലക്കരയിലെ ജനങ്ങൾ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ തൃശൂർ പ്ലാൻ നടക്കില്ലെന്നും ജനങ്ങൾ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

Advertisement

പൂരങ്ങളെയും വേലകളെയുമൊക്കെ സ്നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാർ. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകൾ ഇന്നും നമ്മളോടൊപ്പമുണ്ട്. പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോൾ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു.

ചേലക്കരയിലെ അന്തിമഹാകാളൻ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വർഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവിൽ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താൻ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളിൽ മാത്രം ഇവ ഇല്ലായ്‌മ ചെയ്യാൻ വേണ്ടിയുള്ള ശ്രമത്തിൽ ജനങ്ങൾക്ക് ദുരൂഹതയുണ്ടെന്നും രമ്യ പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളൻ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.

Tags :
kerala
Advertisement
Next Article