For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൂരം കലക്കല്‍ വിവാദം: മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

12:43 PM Oct 28, 2024 IST | Online Desk
പൂരം കലക്കല്‍ വിവാദം  മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍
Advertisement

തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിയമസഭയില്‍ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

പൂരം കലങ്ങിയതാണെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ചടങ്ങില്‍ തടസം ഉണ്ടായി. വെടിക്കെട്ട് മാത്രം അല്‍പം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരന്‍ ചോദിച്ചു. മൂന്ന് മണി മുതല്‍ ഏഴ് മണിവരെ പൂരം നിര്‍ത്തിവെച്ചത് പോലെയാണ്. സത്യം പുറത്ത് വരണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോള്‍ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയില്‍ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാല്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാന്‍ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള പരിപാടിയാണ് നടക്കുന്നത്.

ഒരുസീറ്റ് ലോക്‌സഭയിലവര്‍ക്കുകൊടുത്തു. ഇനി നിയമസഭയിലും അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുകയാണ്. തൃശൂര്‍ പൂരം പിടിച്ചെടുക്കാന്‍ സിപിഐഎം കുറച്ചു കാലമായി ശ്രമിക്കുകയാണ്. വസ്തുതകള്‍ പുറത്തു വരാന്‍ വിശദമായ അന്വഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു

Tags :
Author Image

Online Desk

View all posts

Advertisement

.