പൂരം ഗഡീസ് വർക്ക്ഔട് വാരിയേഴ്‌സ് ഫൺ റൺ ആൻറ് വാക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : പൂരം ഗഡീസ് വർക്ക്ഔട് വാരിയേഴ്‌സ് കുവൈറ്റ് മിഷ്രിഫ് ഓയാസിസ് ട്രാക്കിൽ 5 കിലോമീറ്റർ ഫൺ റൺ ആൻറ് വാക് സംഘടിപ്പിച്ചു. പൂരം ഗഡീസ് എന്ന സൗഹൃദ കൂട്ടായ്മയിൽ നിന്ന് ഉദിച്ച ആരോഗ്യമുള്ള ഒരു സമൂഹം എന്ന ആശയത്തെ 2021 ൽ ആരംഭിച്ച 10 ദിവസത്തെ ചലഞ്ച്, രണ്ടാം ഘട്ടം ശ്രീ. ജോബി മൈക്കിളിന്റെ ഓൺ ലൈൻ ക്ലാസോടുകൂടിയ 90 ദിവസത്തെ ചലഞ്ചിലേക്കും, തുടർന്ന് 365 ദിവസത്തെ ചലഞ്ച് എന്നിങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. മൂന്നു വർഷങ്ങൾ പൂർത്തിയാക്കി നാലാം വർഷത്തിലേക്ക് പ്രവേശിക്കുബോൾ 100 ൽ പരം അംഗങ്ങൾ നിരന്തരമായ വ്യായാമങ്ങളിലൂടെ തങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തിയും, ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടിയും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മറ്റുള്ളവരിലേക്ക് അതിന്റെ ഗുണങ്ങൾ എത്തിച്ചു കൊണ്ട് ഓരോരുത്തരും ഫിറ്റ്‌നസ് മെസഞ്ചർമാർ ആയി കൊണ്ടിരിക്കുന്നു.
മിഷ്രിഫ് ഓയാസീസ് ട്രാക്കിൽ സംഘടിപ്പിച്ച ഫൺ റൺ ആൻഡ് റൺ പങ്കെടുക്കുവാൻ എത്തിയവരെ ശ്രീ.ജോയ് തോലത്തിന്റെ അധ്യക്ഷതയിൽ ശ്രീ. ഫെമിജ് പുത്തുർ സ്വാഗതം ചെയ്‌തു. വിശിഷ്ടാതിഥി ഫിറ്റ്നസ് മെസഞ്ചർ ശ്രീ. ജോബി മൈക്കൾ ആരോഗ്യക്ഷമത ഓരോരുത്തർക്കും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിവരണം നൽകുകയും, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഓരോ അംഗങ്ങളെയും അഭിനന്ദിച്ചു. തുടർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്‌തു. പങ്കെടുത്ത എല്ലാവർക്കും ജഴ്സിയും മെഡലുകളും നൽകിയ ഗ്ലോബൽ, ഫാസ്ക്കോ, കാക്കി, കോമക്സ് ,നീത്സാജ് പ്രതിനിധികൾക്കും പങ്കെടുത്തവർക്കും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും ശ്രീമതി. പ്രീത മണികണ്ഠൻ നന്ദി പറഞ്ഞു.