Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൂരം കലക്കൽ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

11:35 AM Nov 03, 2024 IST | Online Desk
Advertisement

തൃശ്ശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറിൽ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന്
ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ്
ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ
സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ
പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടിൽ
നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക്
സേവാഭാരതിയുടെ ആംബുലൻസിലാണ്
സുരേഷ് ഗോപി എത്തിയത്. ആംബുലൻസിൽ
സുരേഷ് ഗോപി എത്തുന്നതിൻ്റെ ദൃശ്യങ്ങളും
പുറത്തുവന്നിരുന്നു. രോഗികളെ
കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള
ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ്
പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ്
പരാതി. മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം
ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ
ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ
യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ്
പരാതിയിൽ പറയുന്നത്.തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത്
വലിയ വിവാദമായിരുന്നു. തിരുവമ്പാടി
ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി
പിന്നീട് മലക്കം മറിഞ്ഞു. ഗുണ്ടകൾ കാർ
ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന
യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നു
എന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം.
കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ
കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ്
നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ
എടുത്താണ് തന്നെ ആംബുലൻസിൽ
കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ
നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ്
ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags :
kerala
Advertisement
Next Article